ദിലീപ് ചെയ്തത് തടവും പിഴയും ലഭിക്കാവുന്ന കുറ്റം: ഡിജിപിക്ക് നേരിട്ട് പരാതി

0
58

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ വാര്‍ത്തയിലൂടെ നടന്‍ ദിലീപ് പൊതുജനമധ്യത്തില്‍ അപമാനിച്ചെന്ന ഡിജിപിക്ക് നേരിട്ട് പരാതി. ദിലീപിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ദിലീപിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് വര്‍ഷം തടവും പിഴയും, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ശിക്ഷയായി അനുഭവിക്കേണ്ട കുറ്റമാണെന്നും പരാതിയില്‍ പറയുന്നു. ദിലീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നവാസിന്റെ ആവശ്യം.

പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു.