കല്‍ക്കത്ത: ഇന്ന് റോഡിലൂടെ ഓടുന്ന മെട്രോയാണ് ചര്‍ച്ചയെങ്കിൽ ഈ റിപ്പോർട്ട് അതിൽ നിന്നും വ്യത്യസ്തമാവുകയാണ് ഇത് നദിക്കടിയിലെ മെട്രോയാണ് ഇന്നത്തെ ചർച്ചാ വിഷയം. ഇന്ത്യയിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ. കല്‍ക്കത്തയിലാണ് ഈ അത്ഭുതം, ഹൂഗ്ലി നദിക്കടിയിലൂടെ ഇനി മെട്രോയില്‍ സഞ്ചാരമാകാം. കല്‍ക്കത്തയെയും ഹൗറ പാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2019 ഓടെ ആദ്യ യാത്ര നടത്താനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയില്‍ ആദ്യമായി മെട്രോ ഓടിത്തുടങ്ങിയത് കല്‍ക്കത്തയിലാണ്. ആദ്യത്തെ ജലാന്തര മെട്രോയും കല്ക്കത്തയിലാണെന്നത് യാദൃശ്ചികം. 16.4 കിലോമീറ്ററാണ് മെട്രോയുടെ നീളം. ഇതില്‍ 10 കിലോമീറ്ററും ഭൂമിക്കടിയിലാണ്. വെള്ളത്തിനടിയിലൂടെയുള്ള ടണലിന്റെ നീളം 250 മീറ്ററാണ്. കല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. 9000 കോടി രൂപ ചെലവിലാണ് ഇന്ത്യയിലെ ആദ്യത്തെ ജലാന്തര മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.
ഹൗറ,സീല്‍ദാഹ് എന്നീ സ്ഥലങ്ങലെ ബന്ധിപ്പിക്കുന്നതാണ് പുതിയ ജലാന്തര മെട്രോ. മെട്രോ നിര്‍മ്മാണത്തിനായി പത്തു ലക്ഷം മണ്ണാണ് നീക്കം ചെയ്തത്.