പനിമരണം: വിദഗ്ധ വൈദ്യസംഘത്തെ അയക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

0
94

സംസ്ഥാനത്തെ പനിമരണങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. വിവിധ തരം പനികള്‍ ബാധിച്ച് കേരളത്തില്‍ നിരന്തരം ആളുകള്‍ മരിച്ചു കൊണ്ടിരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഒരു വിദഗ്ധ വൈദ്യ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ പനി നിയന്ത്രണവിധേയമാക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ക്കും ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പനി പടര്‍ന്ന് പിടിക്കുന്നതിന്റെയും ആളുകള്‍ മരിച്ചുവീഴുന്നതിന്റെയും ശാസ്ത്രീയ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലുള്ള പരിമിതികളും ഈ രംഗത്തെ വിദഗ്ധരുടെ അഭാവവുമാണ് അവസ്ഥയ്ക്ക് കാരണം’, അദ്ദേഹം ആരോപിക്കുന്നു.