പള്‍സര്‍ സുനി ഫോണ്‍ ഒളിപ്പിച്ചത് പാചകപ്പുരയില്‍

0
84

ദിലീപിന്റെ മാനേജറെ ഉള്‍പ്പെടെ വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ ജയിലിനുള്ളില്‍ പള്‍സര്‍ സുനി ഒളിപ്പിച്ചത് പാചകപ്പുരയില്‍. ഫോണ്‍ ചെയ്യുന്നത് സി.സി.ടി.വി. ക്യാമറകളില്‍ പതിയാതിരിക്കാന്‍ കക്കൂസിന്റെ തറയില്‍ കിടന്നാണ് ഫോണ്‍ വിളിച്ചിരുന്നതെന്നും കണ്ടെത്തി.

സഹതടവുകാരനായിരുന്ന വിഷ്ണുവിന് പണം വാഗ്ദാനം ചെയ്താണ് ദിലീപിനെ ഭീഷണിപ്പെടുത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. വിഷ്ണുവാണ് ഷൂസിനുള്ളിലാക്കി ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചതെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു.

ഇതിനിടെ പള്‍സര്‍ സുനിക്കായി പ്രമുഖ അഭിഭാഷകന്‍ ബി.ഐ.ആളൂര്‍ കോടതിയില്‍ ഹാജരാകും. സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് കാക്കനാട്ടെ ജില്ലാ ജയിലെത്തി ആളൂര്‍ പള്‍സര്‍ സുനിയെ കാണും. കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചിരുന്നില്ല. ഇക്കാരണത്താലാണ് ആളൂര്‍ നേരിട്ട് സുനിയെ കാണുന്നത്.