ഛാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലെ ബേരിയ ഹറ്റിയടാന്റ് ഗ്രാമത്തിലാണ് സംഭവം. വീടിനുപുറത്ത് പശു ചത്തുകിടക്കുന്നതുകണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ വീട്ടുടമ ഉസ്മാന് അന്‍സാരിയെ മര്‍ദിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇരുന്നൂറോളം വരുന്ന അക്രമാസക്തരായ നാട്ടുകാരില്‍നിന്നും അന്‍സാരിയേയും കുടുംബത്തേയും രക്ഷിച്ചത്. അന്‍സാരിയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിനു ആകാശത്തേക്ക് വെടിവയ്ക്കേണ്ടിവന്നു. പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഛാര്ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍നിന്നും 200 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം.