പിണറായി എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായി സഹകരിക്കുന്ന മുഖ്യമന്ത്രി: എന്‍.എസ്.എസ്.

0
67

എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഭരണം മാറുമ്പോള്‍ തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാന്‍ സാധ്യതയുളളപ്പോഴും ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് സഹകരിക്കുകയും സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും എന്‍.എസ്.എസിന്റെ ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയവും സാമുഹികവുമായ നിലപാടുകളിലുളള വിശ്വാസത്തെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.