പൃഥ്വിരാജിന്റെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ഇരുട്ടടി

0
116

പൃഥ്വിരാജിന്റെ നാളെ പുറത്തിറങ്ങാനിരുന്ന ചിത്രം ടിയാന് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുട്ടടി. താരം തന്നെയാണ് ഇക്കാര്യം എഫ് ബി പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചത്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്,മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം ചാക്കോ, അനന്യ, സുരാ‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലേത്തുന്ന ചിത്രമാണിത്. കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുരളി ഗോപിയുടേതാണ് തിരക്കഥ. 2015ലെ കുംഭമേളയുടെ ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ട്.