ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനും ഗൾഫ് മാധ്യമം-മീഡിയവൺ ഒാണററി െറസിഡൻറ് മാനേജരുമായ ഓടയം അയിഷ മൻസിലിൽ എം.എ.കെ. ഷാജഹാൻ (52) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെ ഒാടയം അഞ്ചുമുക്കിന് സമീപത്തായിരുന്നു അപകടം.
ഇശാ നമസ്കാരം നിർവഹിച്ച് വീട്ടിലേക്ക് നടന്നുപോകുംവഴി സ്കൂട്ടർ ഇടിച്ചാണ് അപകടം നടന്നത് . ബന്ധുക്കൾ ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഓടയം വലിയപള്ളി ഖബർസ്ഥാനിൽ ഷാജഹാന്റെ ഖബറടക്കും .
30 വർഷത്തിലധികമായി ഒമാനിലുള്ള ഷാജഹാൻ അവിടെ ചെറിയ പെരുന്നാൾ ആഘോഷിച്ചശേഷം ചൊവ്വാഴ്ച രാവിലെയാണ് കുടുംബസമേതം നാട്ടിലെത്തിയത്. ഭാര്യ: -സുബൈദ. മകൻ: -ബാസിം