കൊച്ചിയിൽ പ്രമുഖ നദി ആക്രമിക്കപ്പെട്ട കേസ് കോടതിയിൽ നടക്കവേ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കുപ്രസിദ്ധ വക്കീല്‍ ബിഎ ആളൂര്‍ കോടതിയില്‍ ഹാജരാകും. സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് കാക്കനാട്ടെ ജില്ലാ ജയിലെത്തി ആളൂര്‍ പള്‍സര്‍ സുനിയെ കാണും. കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന് സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചിരുന്നില്ല. ഇക്കാരണത്താലാണ് ആളൂര്‍ നേരിട്ട് സുനിയെ കാണുന്നത്.നാളെ ആലുവ കോടതിയില്‍ സുനിക്ക് വേണ്ടി ആളൂര്‍ ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഹാജരാവണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വരുന്നതെന്ന് ആളൂര്‍ വ്യക്തമാക്കുന്നു.
കുപ്രസിദ്ധമായ കേസുകളില്‍ പ്രതികളുടെ വക്കാലത്തെടുത്ത് മാധ്യമശ്രദ്ധ നേടിയ വ്യക്തിയാണ് ബിഎ ആളൂര്‍ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍. സൗമ്യക്കേസ് പ്രിത ഗോവിന്ദച്ചാമിക്ക് വേണ്ടിയും ബണ്ടിചോറിന് വേണ്ടിയും ആളൂരാണ് ഹാജരായത്.ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ആളൂര്‍ പള്‍സര്‍ സുനിക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നതാണ്. കാരണം ആളൂരിന് ലക്ഷങ്ങള്‍ ഫീസ് കൊടുക്കാനുള്ള സാമ്പത്തിക ശേഷി സുനിലിന് ഇല്ലെന്ന് ഉറപ്പാണ്.അങ്ങനെയെങ്കില്‍ സുനിക്ക് വേണ്ടി ആളൂരിനെ ഇറക്കുന്നത് ആരെന്നത് അറിഞ്ഞാല്‍ തന്നെ കേസിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്താവും. നിലവില്‍ ഏറ്റവും അധികം ആരോപണങ്ങള്‍ നേരിടുന്ന നടന് ദിലീപ് പറയുന്നുത് തന്നെ തകര്‍ക്കാര്‍ ആരോ കളിക്കുന്നുണ്ട് എന്നാണ്.