ബീഫ്: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍കൂടി അറസ്റ്റില്‍

0
88

ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെകൂടി അറസ്റ്റു ചെയ്തു.

ന്യൂഡല്‍ഹി മധുര ട്രെയിനില്‍ ഏതാനും ദിസവങ്ങള്‍ക്കു മുമ്പായിരുന്നു സംഭവം. ഈദ് ആഘോഷങ്ങള്‍ക്കായി തുഗ്ളക്കാബാദില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെ ആയിരുന്നു യുവാക്കള്‍ക്കുനേരെ ആക്രണമുണ്ടായത്. 16കാരനായ ഹാഫിസ് ജുനൈദ് എന്ന യുവാവാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹാഷിം, ഷഖീര്‍ എന്നിവര്‍ക്കും കുത്തേറ്റു. ഹരിയാനയിലെ ബല്ലാഭഗര്‍ സ്വദേശികളായിരുന്നു ഇവര്‍. ഡല്‍ഹി- മധുര ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ മധുരാ അതിര്‍ത്തിയിലെ ഒക്ളയില്‍വച്ചാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.

കേസിലെ പ്രധാന പ്രതിയായ രമേശിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.