മക്കളെ കേരളത്തില്‍ കൊണ്ടുവരാന്‍ ആശാശരത്തിന് ഭയം

0
132
നടിയും നര്‍ത്തകിയുമായ ആശാശരത്തിന് മക്കളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഭയം. വര്‍ഷങ്ങളായി ദുബയിലാണ് താരം താമസിക്കുന്നത്. അവിടെ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. അഭിനയിക്കാന്‍ മാത്രമാണ് നാട്ടില്‍ വരുന്നത്. കേരളത്തിലും ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്ന ക്രൂരമയ പീഡനങ്ങളില്‍ വേദനിക്കുന്ന അമ്മ കൂടിയാണ് താനെന്ന്  ആശാശരത്ത് പറഞ്ഞു. ഇത്തരം ക്രൂരമായ പീഡനങ്ങള്‍ മറ്റൊരിടത്തുമില്ല. വല്ലപ്പോഴും കുടുംബവുമായി സ്വന്തം വീട്ടില്‍ വരാന്‍ പോലും ആശക്ക് പേടിയാണ്. പീഡനക്കാര്‍ക്ക് പ്രായം പ്രശ്‌നമേയല്ല. 90 വയസുള്ള അമ്മൂമ്മമാര്‍ മുതല്‍ ഒരു വയസ് വരെയുള്ള കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു.
കുളിമുറികളില്‍ ഒളിക്യാമറ വച്ചും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കുറ്റവാളികളെ ശിക്ഷിക്കാത്തത് കൊണ്ടാണ് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ടാണ് മക്കളെ കേരളത്തിലേക്ക് കൊണ്ടുവരാത്തത്. കുങ്കുമപ്പൂവ് സീരിയലാണ് ആശാശരത്തിനെ താരമാക്കിയത്. അതില്‍ അഭിനയിക്കുമ്പോഴും ദുബയില്‍ നിന്ന് വന്ന് പോവുകയാണ് ചെയ്തിരുന്നത്. പണത്തിന് വേണ്ടി എല്ലാ സിനിമകളിലും അഭിനയിക്കാനും താരം തയ്യാറല്ല. ഇഷ്ടപ്പെട്ട പ്രോജക്ടുകളില്‍ മാത്രമേ അഭിനയിക്കൂ. അതും കംഫര്‍ട്ടബിളായിട്ടുള്ള നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം.
മമ്മൂട്ടി, മോഹന്‍ലാല്‍, കമലാഹാസന്‍ എന്നിവരുടെ സിനിമകള്‍ക്കാണ് ആശാശരത് മുന്‍ഗണന നല്‍കുന്നത്. മാന്യമായ പെരുമാറ്റം എല്ലാവരില്‍ നിന്നും താരം പ്രതീക്ഷിക്കുന്നു. സിനിമയില്‍ ശരിയുടെ പക്ഷത്ത് മാത്രമാണ് നിലയുറപ്പിക്കുന്നത്. സെലിബ്രിറ്റിയായ ആശയ്ക്ക് ഇത്രയും പേടിയാണെങ്കില്‍ സാധാരണക്കാരായ അമ്മമാരുടെയും നടിമാരുടെയും അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മമ്മൂട്ടി- ശ്യാംധര്‍ സിനിമയിലാണ് ആശ അവസാനം അഭിനയിച്ചത്.