മഴ ശക്തം: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0
125

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ കട്ടപ്പനയ്ക്കു സമീപം പടുകയില്‍ രണ്ടു തവണ ഉരുള്‍ പൊട്ടി. ഒന്നര ഏക്കര്‍ കൃഷിനാശം ഉണ്ടായി. കനത്ത മഴയെതുടര്‍ന്ന് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്തു കാലവര്‍ഷം ശക്തമാകുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.