മുംബൈ ഭീകരാക്രമണ കേസിലെ പ്രതി മുസ്തഫ ദോസ്സ മരിച്ചു. രാവിലെ മുംബയിലെ ജയിലില്‍ വച്ച് നെഞ്ചുവേദനഅനുഭവപ്പെട്ട മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഉച്ചയോടെ മരിച്ചത്. മുംബൈയിലെ ജെ.ജെ. ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
1993ലെ മുംബയ് സ്ഫോടനക്കേസില്‍ പ്രത്യേക ടാഡ കോടതിയാണ് മുസ്തഫയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മുംബയ് സ്ഫോടനം നടന്ന് 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രത്യേക ടാഡ കോടതിയുടെ വിധി വന്നത്. 1993 മാര്‍ച്ച് 12ന് നടന്ന സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ഘട്ടമായി നടത്തിയ കേസിന്റെ വിചാരണയില്‍, ആദ്യഘട്ടം 2006ല്‍ പൂര്‍ത്തിയായിരുന്നു. 123 പ്രതികളുണ്ടായിരുന്നതില്‍ 100 പേരെയാണ് അന്ന് കോടതി ശിക്ഷിച്ചത്. മുംബയ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവരുടെയെല്ലാം വിചാരണ ഇതോടെ പൂര്‍ത്തിയായി.
സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്നു മുംബയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കേസിലെ മുഖ്യപ്രതികളിലൊരാളായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു.