മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗം വിളിക്കാന്‍ നിര്‍ദേശിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
മുഖ്യമന്ത്രി ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് എന്തിനാണ് സി.പി.ഐ. പ്രതികരിക്കുന്നത്. ഔദ്യോഗികമായി സി.പി.ഐക്ക് ക്ഷണം കിട്ടിയിട്ടില്ല. ആര് യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാന്‍ കഴിയൂ. സി.പി.എം. മാത്രമല്ല മന്ത്രിസഭ. സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കേണ്ടത് മന്ത്രിയുടെ കടമയാണ്. വിളിക്കാത്ത യോഗത്തിന് എന്തിനാണ് റവന്യൂ മന്ത്രി പോകുന്നതെന്നും കാനം ചോദിച്ചു.