യു.എസിനെതിരേ കടുത്ത വിമര്‍ശവുമായി പാകിസ്ഥാന് രംഗത്തെത്തി. ഇന്ത്യ അനുകൂല നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നാസര്‍ അലി ഖാന് കുറ്റപ്പെടുത്തി. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. കശ്മീരികളുടെ ആവശ്യങ്ങള്‍ക്ക് പാകിസ്ഥാന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കിയതായി റേഡിയോ പാകിസ്ഥാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എസ്. നടപടി ന്യായീകരിക്കാനാവില്ലെന്നും പാക് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്‍ തലവനെ ആരോള ഭീകരനായി യു.എസ്. പ്രഖ്യാപിച്ചത്.