
തിരുവനന്തപുരം: സ്വകാര്യ ആസ്പത്രി നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാഞ്ഞതിനെ തുടർന്ന് ഇന്ന് മുതൽ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക് തിരിയുന്നു /.യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ആണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇത് സംബന്ധിച്ച് സർക്കാർ രണ്ടാഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ നഴ്സുമാർ സംസ്ഥാന വ്യപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.