വിവാദങ്ങള്‍ അലട്ടുന്നില്ല, സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദിയെന്ന് ലോക്നാഥ് ബഹ്റ പ്രതികരിച്ചു. പുതിയ ഡി.ജി.പിയായി നിയമിതനായതിനു ശേഷം അദ്ദേഹം നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്. പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്നും ബഹ്റ വ്യക്തമാക്കി.
ഇതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ ആളിനെ നിയമിക്കേണ്ടിവരും. എന്നാല്‍ പുതിയ വിജിലന്‍സ് ഡയറക്ടറെ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. ഒരുമാസത്തോളം ലോക്നാഥ് ബഹ്റതന്നെ ഈ രണ്ടു പദവിയും വഹിക്കുമെന്നാണ് വിവരം.