സീനിയോറിറ്റിയില്‍ വലിയ കാര്യമൊന്നുമില്ല: ജേക്കബ് തോമസ്

0
64

പരീക്ഷയില്‍ കുറച്ച് മാര്‍ക്ക് അധികം വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വരുന്നതാണ് സീനിയോറിറ്റിയുടെ അടിസ്ഥാനമെന്നും അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ജേക്കബ് തോമസ്. ഐ.എം.ജി. ഡയറക്ടര്‍ എന്നത് മികച്ച സ്ഥാനം തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അതില്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിച്ച് കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വന്നതിന് ശേഷം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികത ഇല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.