സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിയുടെ കാമുകന്‍ കസ്റ്റഡിയില്‍

0
96

സ്വാമി ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈം ബ്രാഞ്ച് കൊട്ടാരക്കരയില്‍നിന്നു കസ്റ്റഡയിലെടുത്തു. ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ തിരുവനന്തപുരത്തേക്ക് ഉടന്‍ കൊണ്ടു പോകുമെന്നാണു വിവരം.

പെണ്‍കുട്ടിയെ വീട്ടുകാരും ഗംഗേശാനന്ദയും ചേര്‍ന്ന് തടങ്കലില്‍ വച്ചിരിക്കുകയാണെന്നു കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി പരിഗണിക്കുമ്പോള്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുകയുണ്ടായി. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പമാണെന്നും ഭീഷണിയുള്ളതിനാല്‍ പോലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും തുടര്‍ന്ന് ഇയാള്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.