സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചു

0
90

സൗദി അറേബ്യ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചു. നിയമം ലംഘിച്ച് സൗദിയില്‍ താമസിച്ചിരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ മടങ്ങാനുള്ള അവസരമാണ് ഇതോടെ കഴിഞ്ഞത്. ഇനിയുള്ള ദിവസങ്ങളില്‍ സൗദിയില്‍ ശക്തമായ പരിശോധനകളാകും നടക്കുക.

ഇതുവരെ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ച് അഞ്ചു ലക്ഷത്തോളം പേരാണ് സൗദി വിട്ടത്. ഇനിയും രാജ്യം വിട്ടുപോകാത്ത വിദേശിയുടെ ഫൈനല്‍ എക്സിറ്റ് റദ്ദ് ചെയ്യുമെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇനിയും സൗദിയില്‍ അനധികൃതമായി തങ്ങുന്നവരെ പിടിക്കാന്‍ പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകളാണ് പരിശോധനക്കിറങ്ങുക.