അമേരിക്കയിൽ ഇന്ത്യൻ വംശജനെ കുത്തിക്കൊന്നു

0
79

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കുത്തിക്കൊന്നു. ശരണ്‍ജിത് സിങ് എന്ന യുവാവാണ് ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് ലവ് ദീപ് സിങ് എന്ന ബന്ധുവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം കൊലപാതകത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

പ്രതി അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷമാകും തടവ് ശിക്ഷ.

കൊല്ലപ്പെട്ട ശരണ്‍ജിത് ന്യൂയോര്‍ക്കില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.