അമ്മ ജനറൽബോഡി ഇന്ന്: മഞ്ജു വാര്യർ പങ്കെടുക്കില്ല

0
212

നടിയെ ആക്രമിച്ച സംഭവ വികാസങ്ങൾ കത്തിനിൽക്കെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന്. എന്നാൽ യോഗത്തിൽ മഞ്ജു വാര്യർ പങ്കെടുക്കില്ല. ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് പങ്കെടുക്കാത്തതെന്നു ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ ഭാരവാഹികൾക്കു കത്തു നൽകിയിട്ടുണ്ട്. മറ്റു പ്രമുഖ നടീനടന്മാരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന.

ബുധനാഴ്ച ചേർന്ന അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തിൽ മുകേഷ്, പൃഥ്വിരാജ്, രമ്യ നമ്പീശൻ എന്നീ താരങ്ങൾ പങ്കെടുത്തില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം അമ്മ ചർച്ച ചെയ്യില്ലെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിട്ടുണ്ട്.

അമ്മ പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റുമാരായ കെ.ബി. ഗണേഷ്‌കുമാർ, മോഹൻലാൽ, ജനറൽ സെക്രട്ടറി മമ്മൂട്ടി, സെക്രട്ടറി ഇടവേള ബാബു, മണിയൻ പിള്ള രാജു, നിവിൻ പോളി, സിദിഖ്, കുക്കു പരമേശ്വരൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്.