കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍ണായക യോഗം കൊച്ചിയില്‍ തുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരടക്കം പ്രമുഖരെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന് ദിലീപും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ചത്തെ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞ ശേഷമാണ് ദിലീപ് ഇന്നു യോഗത്തിനെത്തിയത്. അതേസമയം, ആക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ബുധനാഴ്ച നടന്ന എക്സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന രമ്യാ നമ്പീശന് യോഗത്തിനെത്തിയിട്ടുണ്ട്. യോഗത്തിനായി പുറപ്പെടുന്നതിനു മുമ്പ് വീടിനു മുന്നില്‍ വച്ച് ദിലീപ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു