ആറ് മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്‍ പുതിയ മാനദണ്ഡങ്ങള്‍

0
65

വാഷിങ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് ഏര്‍പെടുത്തിയ യാത്രാവിലക്കിന് കുരുക്ക് വീണതോടെ പുതിയ വഴി തേടി യു.എസ്. മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്‍മാരുടെ വിസാ അപേക്ഷയില്‍ പുതിമാനദണ്ഡങ്ങള്‍ ഏര്‍പെടുത്താനാണ് യു.എസ് തീരുമാനം.

യു.എസ് പൗരന്‍മാരുമായി കുടുംബപരമായോ അല്ലാതെയോ അടുത്ത ബന്ധമുള്ളവര്‍ക്കു മാത്രമാണ് ഇനി മുതല്‍ വിസ അനുവദിക്കുകയെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ബന്ധങ്ങളെ കൃത്യമായി നിര്‍വ്വചിച്ചു കൊണ്ടുള്ള അറിയിപ്പും പുറത്തു വിട്ടിട്ടുണ്ട്. അപേക്ഷകന്റെ രക്ഷിതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്കാണ് വിസ അനുവദിക്കുക. ഒരു ദേശീയ മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.