ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മത്സരിക്കാന്‍ വെങ്കിടേഷ് പ്രസാദും

0
113

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ മീഡിയം പേസ് ബൗളറും ജൂനിയര്‍ നാഷണല്‍ ടീമിന്റെ ചീഫ് സെലക്ടറുമായ വെങ്കിടേഷ് പ്രസാദും അപേക്ഷ സമര്‍പ്പിച്ചു. 2007ല്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചായി പ്രസാദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രവി ശാസ്ത്രിക്ക് പിന്നാലെയാണ് പ്രസാദ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

1990 കളില്‍ ഇന്ത്യന്‍ ടീമംഗമായിരുന്ന വെങ്കിടേഷ് പ്രസാദ് 33 ടെസ്റ്റും 162 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രവി ശാസ്ത്രി, വീരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്‍ചന്ദ് രജ്പുത്, ഡോഡ ഗണേശ് എന്നിവരോടൊപ്പം മത്സരിക്കാന്‍ തയ്യാറാണെന്ന് വെങ്കിടേഷ് പ്രസാദ് വ്യക്തമാക്കി.

ഗാംഗുലി, സച്ചിന്‍, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്.