ഇന്ദ്രാണി മുഖർജി മർദ്ദനത്തിനിരയായയെന്ന്​ റിപ്പോർട്ട്​

0
71

മുംബൈ: ഇന്ദ്രാണി മുഖര്‍ജി ബൈഖുള ജയിലില്‍ പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇന്ദ്രാണിയുടെ കൈകളിലും മറ്റു ശീരഭാഗങ്ങളിലും വലിയ പരിക്കുകളുണ്ട്. പരിക്കുകള്‍ മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് ഏല്‍പ്പിച്ചതാണെന്ന് വൈദ്യ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതോടെ ജയിലില്‍ തടവുകാര്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയാവുന്നുണ്ടെന്ന ഇന്ദ്രാണിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.  കഴിഞ്ഞ ദിവസം മഞ്ജുള ഷെട്ടിയെന്ന വനിതാ തടവുകാരി മരിച്ചതോടെയാണ് ജയിലിലെ ഉള്ളറക്കഥകള്‍ പുറത്തു വരുന്നത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായണ് മഞ്ജുള മരിച്ചതെന്നും മറ്റു തടവുകാരെയും അധികൃതര്‍ ഉപദ്രവിക്കാറുണ്ടെന്നുമുള്ള പരാതിയുമായി ഇന്ദ്രാണിയും സഹതടവുകാരും രംഗത്തെത്തുകയായിരുന്നു.

ജയിലില്‍ വനിതാ തടവുകാരിയെ അധികൃതര്‍ പീഡിപ്പിക്കുന്നതിന് താന്‍ സാക്ഷിയായിയെന്ന് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞിരുന്നു.

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി ജയിലിലായത്.