ഊഹാപോഹങ്ങളുടെ പേരിൽ ദിലീപിനെ കുറ്റവാളിയാക്കരുത്: സിദ്ദിഖ്

0
241

ഊഹാപോഹങ്ങളുടെ പേരിൽ ദിലീപിനെ കുറ്റവാളിയാക്കരുതെന്ന് നടൻ സിദ്ദിഖ്. അമ്മ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സിദ്ദീഖ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിച്ചത് . എന്തിനാണ് ഒരാളെ കുറ്റവാളിയാക്കാന്‍ ഇത്രയുമധികം ശ്രമം നടത്തുന്നതെന്ന് സിദ്ദീഖ് ചോദിച്ചു. ഇതിനു മുമ്പ് നടന്‍ ജഗതി ശ്രീകുമാറിനെതിരേയും ഇതുപോലെ ആരോപണങ്ങളുണ്ടായിരുന്നു. വിതുര പെണ്‍വാണിഭക്കേസില്‍ അദ്ദേഹം ആരോപണങ്ങള്‍ നേരിട്ടിരുന്നു. നിരവധിയാളുകള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി. പിന്നീട് കോടതി വിധി വന്നപ്പോള്‍ അദ്ദേഹം കുറ്റവാളിയല്ലാതായി. ഒരാള്‍ കുറ്റവാളിയാവുന്നത് കോടതി ശിക്ഷിച്ചുകഴിയുമ്പോഴാണെന്നും സിദ്ദീഖ് പറഞ്ഞു. ദിലീപിന് ക്ളീൻ ചിറ്റ്   നൽകേണ്ടത് പൊലീസല്ല കോടതിയാണെന്നും അദ്ദേഹം മാധ്യമപ്രർത്തകരോട് പറഞ്ഞു. വേണ്ടപ്പെട്ടവർക്ക് ഒരവസ്ഥ വരുമ്പോഴാണ് അതിന്റെ വേദനയും ആഴവും മനസിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.