കത്തോലിക്ക പുരോഹിതനെതിരെ ലൈംഗിക പീഡനത്തിന് കേസ്

0
85

മെൽബൺ: വത്തിക്കാനിലെ കത്തോലിക്ക പരോഹിതൻ കർദിനാൾ ജോർജ്​ പെല്ലി​െനതിരെ ആസ്​ട്രേലിയൻ പൊലീസ്​ ​െലെംഗിക പീഡനത്തിന്​ കേസെടുത്തു. ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ആസ്​ട്രേലിയന്‍ പോലീസ് പുരോഹിതനെതിരെ​​ കേസെടുത്തത്. എന്നാല്‍ കര്‍ദിനാള്‍ പെല്‍ ആരോപണം നിഷേധിച്ചു.

കഴിഞ്ഞമാസം പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്​ഥാനത്തിലാണ്​ കര്‍ദിനാള്‍ പെല്ലിനെതിരെ കേസ്​ ചാര്‍ജ്​ ചെയ്​തത്​. റോമില്‍ കഴിയുന്ന വത്തിക്കാന്‍ ട്രഷററാണ്​ കര്‍ദിനാള്‍ ജോര്‍ജ്​ പെല്ലി. അദ്ദേഹം ജൂലൈ 18ന്​ മെല്‍ബണ്‍ ​മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന്​ പോലീസ്​ പറഞ്ഞു.

ആസ്​ട്രേലിയയിലെ കത്തോലിക്കന്‍ പ്രതിനിധികള്‍ സംഭവത്തെ കുറിച്ച്‌​ പ്രതികരിച്ചിട്ടില്ല. കര്‍ദിനാളിന്​ പ്രത്യേക പരിഗണന നല്‍കില്ലെന്ന്​ പോലീസ്​ പറഞ്ഞു.