കെ. ശ്രീകാന്തിന് ആന്ധ്ര സർക്കാരിന്റെ 50 ലക്ഷം 

0
82


ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടത്തിന് പിന്നാലെ ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് റാങ്കിങ്ങിൽ മുന്നേറ്റം. റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ എത്തിയതിനോടൊപ്പം ആന്ധ്ര സർക്കാർ ശ്രീകാന്തിന് 50 ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു. പത്ത് മാസത്തിനിടയിൽ ആദ്യമായാണ്
ശ്രീകാന്ത് ആദ്യ പത്തിനുള്ളിലെത്തുന്നത്. മൂന്നു റാങ്ക് മുന്നോട്ടുകയറിയ ശ്രീകാന്ത് എട്ടാം സ്ഥാനത്തെത്തി. ഇൻഡൊനീഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയറിലും ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസിലും കിരീടം നേടിയതാണ് ശ്രീകാന്തിനെ തുണച്ചത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ശ്രീകാന്തിന് 50 ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ചത്. വിജയവാഡയിലെ തുമ്മലപ്പള്ളി കലാക്ഷേത്രത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ ശ്രീകാന്തിനെ അഭിനന്ദിച്ച ചന്ദ്രബാബു നായിഡു ഗ്രൂപ്പ് വൺ ഓഫീസർ പദവിയും വാഗ്ദ്ധാനം ചെയ്തു.