ഭുവനേശ്വർ (ഒഡിഷ): ഒഡിഷയിൽ കന്നുകാലികൾക്ക് രക്തബാങ്ക് വരുന്നു. 3.25 കോടി രൂപ ചെലവിലാണ് ഒഡിഷ കാർഷിക-സാേങ്കതിക സർവകലാശാല ആസ്ഥാനത്ത് രക്തബാങ്ക് ഒരുക്കുന്നെതന്ന് വൈസ് ചാൻസലർ സുരേന്ദ്രനാഥ് പശുപാലക് അറിയിച്ചു. കർഷകർക്ക് കന്നുകാലികളുടെ രക്തം ബാങ്കിൽ നൽകാം. വിവിധ കേന്ദ്രങ്ങളിൽനിന്ന് ബാങ്ക് രക്തം ശേഖരിക്കുകയും ചെയ്യും.
രോഗം ബാധിച്ച കന്നുകാലികളുടെ രക്തം മാറ്റിെവക്കൽ അടക്കമുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. രാജ്യത്ത് കന്നുകാലി രക്തബാങ്ക് സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഒഡിഷ. രക്തബാങ്കിനുവേണ്ടി ദേശീയ കാർഷിക വികസന പരിപാടിക്ക് സർവകലാശാല അപേക്ഷ നൽകിയിരുന്നു. തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.