ജി.എസ്.ടി നിലവില്‍ വരുന്നതിനു മുന്നോടിയായി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ നടത്തിയ കൂടികാഴ്ചക്കയ്ക്ക് ശേഷമാണ് സമ്മേളനം ബഹിഷ്കരിക്കാനുള്ള തീരുമാനം എടുത്തത്.
ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ പിന്നീടുള്ള ക്രെഡിറ്റ് ബി.ജെ.പി തട്ടിയെടുക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഇവരുടെ അഭിപ്രായം പരിഗണിച്ചാണ് ജി.എസ്.ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദാണ് സമ്മേളനം ബഹിഷ്കരിക്കുമെന്ന തീരുമാനം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്.
സി.പി.എമ്മും, മമത ബാനര്‍ജിയും, തൃണമൂല്‍ കോണ്‍ഗ്രസും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.