ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
72

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയ പരാതിയിലാണ് അന്വേഷണം. കേസില്‍ ആഗസ്ത് 1 ന് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ലോകായുക്ത ആവശ്യപ്പെട്ടു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ വിജിലന്‍സ് ജേക്കബ് തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാരന്‍ തെളിവൊന്നും നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് തള്ളിയത്.