ചെറിയ നോട്ടുകള്‍ അടക്കം പിന്‍വലിച്ചു രാജ്യം ഡിജിറ്റല്‍ ആകാന്‍ പ്രാപ്തമായി എന്ന പ്രധാനമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മുന്‍ നിലപാടുകള്‍ക്ക് കടക വിരുദ്ധമാണ് ഈ നടപടി.
വെബ് ഡസ്ക്
പടിപടിയായി നോട്ടു ഉപയോഗം കുറച്ച് ഡിജിറ്റല്‍ വിനിമയത്തിന് ഊന്നല്‍ നല്‍കുമെന്ന മോഡി സര്‍ക്കാര്‍ തീരുമാനം വാചകമായി മാത്രം പരിണമിക്കുന്നു. 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ചെറിയ നോട്ടുകള്‍ അടക്കം പിന്‍വലിച്ചു രാജ്യം ഡിജിറ്റല്‍ ആകാന്‍ പ്രാപ്തമായി എന്ന പ്രധാനമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മുന്‍ നിലപാടുകള്‍ക്ക് കടക വിരുദ്ധമാണ് ഈ നടപടി.
കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. നവംബർ 8ന് 500, 100 രൂപ നോട്ടുകൾ പിൻവലിച്ചതിനുശേഷം പുതിയ 500, 2000 നോട്ടുകൾ രാജ്യത്ത് ഇറക്കിയിരുന്നു. ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകൾ എളുപ്പമല്ലെന്ന് പരാതി ഉയർന്നതോടെയാണ് 200 രൂപ നോട്ടുകളിറാക്കാൻ ആർ ബി ഐ തീരുമാനിച്ചത്. പുതിയ 200 രൂപ നോട്ടുകളിറക്കാൻ മാർച്ചിൽ ആർ ബി ഐ തീരുമാനിച്ചിരുന്നെങ്കിലും നോട്ട് അച്ചടി തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് ഔപചാരികമായി സ്ഥിതീകരിക്കാൻ ആർ ബി ഐ തയ്യാറായിട്ടില്ല.