തോക്ക് ചൂണ്ടി തൊഴിലാളികൾക്ക് നേരെ പിസിയുടെ ആക്രോശം

0
140

കോട്ടയം: . തോക്ക് ചൂണ്ടി പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ് . പ്രതിഷേധത്തിനിടെ മൊബൈലിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകായണ്. മുണ്ടക്കയം വള്ളനാടി എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെയായിരുന്നു ആക്രോശം. എസ്‌റ്റേറ്റ് പുറംമ്പോക്ക് കൈയേറിയെന്ന് അറിഞ്ഞ് ഒഴിപ്പിക്കാനെത്തിയതായിരുന്നു തൊഴിലാളികൾ.
ഞങ്ങളുടെ ഭൂമി ഞങ്ങളെങ്ങനെയാണ് കൈയേറുന്നത്…;

സാറ് പേടിപ്പിക്കുകയൊന്നും വേണ്ട…; ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നവരാണെന്ന് തൊഴിലാളികൾപറ്യുന്നത് വൈറലായ വിഡിയോയിൽ കാണാം . ഇൻക്വിലാബ് വിളികൾ ഉയർന്നപ്പോൾ മടിക്കുത്തിൽ നിന്ന് തോക്കെടുത്ത് പിസി ജോർജ്; തോക്കൂ ചൂണ്ടി പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്ന പിസിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.