സര്‍ക്കാരിനെയും അടുപ്പമുള്ള വ്യക്തികളെയും പരമാവധി കുഴപ്പത്തിൽ ആക്കാനുള്ള നിലപാടിൽ ആണ് സെന്‍കുമാർ. ഇതാണ് ഡി.ജി.പി പദവി ഒഴിയുന്ന ദിനം നടിയുടെ കേസിൽ നിര്‍ണായകം ആകുന്നതും
by വെബ് ഡസ്ക്
നടിയെ ആക്രമിച്ച കേസിൽ പോലീസ് നിരീക്ഷണത്തിൽ ആയ നടൻ ദിലീപിന് നാളെ നിര്‍ണായക ദിനം. ഡിജിപി സെന്‍കുമാർ പദവി ഒഴിയുന്നതിന് മുന്‍പ് തന്നെ ദിലീപിനെതിരെ കേസ് എടുക്കാനുള്ള തീരുമാനം നടപ്പാകുമോ എന്നതാണ് നിര്‍ണായകം. പതിമൂന്നു മണിക്കൂർ നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിലൂടെ ലോക്നാഥ് ബെഹ്രയുടെ അടുപ്പക്കാരൻ ആയ ദിലീപിന് മുകളിൽ സംശയത്തിന്റെ ആവരണം ചാര്‍ത്തിയ ശേഷം കേസും രജിസ്റ്റർ ചെയ്തു സെന്‍കുമാറിനു വിടവാങ്ങൽ നല്‍കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ തന്നെ നല്കുന്ന സൂചന.
ലോകനാഥ് ബെഹ്റ ഡിജിപിയായി വീണ്ടും ചുമതലയേറ്റാൽ നടി ആക്രമിച്ച കേസ് തേഞ്ഞുമാഞ്ഞു പോകുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. നടിക്കെതിരെ ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമര്‍ശം മാത്രം നിലനിര്‍ത്തി പള്‍സറുമായി ബന്ധപെട്ട കേസ് ഒതുക്കപെടും എന്നാണ് സിനിമാ ഉപശാലകൾ പോലും ഉറച്ചു വിശ്വസിക്കുന്നത്. ബെഹ്രയും ദിലീപും തമ്മിലുള്ള ബന്ധം തന്നെ കാരണം. ദിലീപിന്റെ പുതിയ ചിത്രത്തിലെ ഓഡിയോ റിലീസിൽ ഉൾപ്പടെ ബെഹ്ര പങ്കെടുക്കുകയും ചെയ്തിരുന്നു. ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായി വരുമെന്ന് ഉറപ്പായതോടെയാണ് സെന്കുയമാർ കേസിലെ നടപടികൾ ത്വരിത ഗതിയിലാക്കാൻ നിര്‍ദേശം നല്‍കിയത്. ഇതോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപ് പോലും അറിയാതെ കേസന്വേഷണത്തിന്റെ മേല്‍നോട്ടം മാത്രമുള്ള എ.ഡി.ജി.പി സന്ധ്യ തിരക്കിട്ട് കൊച്ചിയിൽ എത്തി നടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ലണ്ടൻ പര്യടനത്തിന് പോകുന്നതിനു മുന്‍പ് നടിയുടെ നിലപാട് അറിയാൻ പോലീസ് കാട്ടിയ വ്യഗ്രതയും ദിനേന്ദ്ര കാശ്യപിനെ ഒഴിവാക്കലും എല്ലാം ദിലീപിന് എതിരായി കുരുക്ക് മുറുകുന്നതായി സൂചന നല്‍കിയിരുന്നു. ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതും എ.ഡി.ജി.പി നേതൃത്വം നല്കുന്ന അന്വേഷണ സംഘമാണ്. ദിലീപ് ഡി.ജി.പിക്ക് നല്കിയ പരാതി അന്വേഷണത്തിനായി ഐ ജി ദിനേന്ദ്രകാശ്യപിന് കൈമാറിയെന്ന് ഡിജിപി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നിട്ടും ചിത്രത്തിൽ ദിനേന്ദ്രകാശ്യപില്ല. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സംഘത്തിൽ നേരത്തെ ദിനേന്ദ്ര കാശ്യപ് നയിച്ച സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥർ മാത്രമാണുള്ളത്.
അന്വേഷണ സംഘ തലവനില്ലാത്ത ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഉദ്യേശ ശുദ്ധിപോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 13 മണിക്കൂർ നീണ്ട ‘മാരത്തോൺ’ ചോദ്യം ചെയ്യൽ നടത്തി ദിലീപിനെയും നാദിര്ഷചയെയും അറസ്റ്റ് ചെയ്യുമെന്ന പ്രതീതിയുണ്ടാക്കിയ ശേഷമാണ് ഒടുവിൽ ഇരുവരെയും പറഞ്ഞുവിട്ടത്.ഇപ്പോഴും ആര്‍ക്കും ക്ലിൻ ചിറ്റ് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കിൽ രണ്ടു പേരെയും വീണ്ടും വിളിപ്പിക്കുമെന്നുമാണ് എഡിജിപിയുടെ ടീമിലെ എസ് പി എ വി ജോര്‍ജ് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ദിലീപ് നല്ല ബന്ധത്തിൽ ആണ്. എന്നാൽ മഞ്ചുവിന്റെ നേതൃത്വത്തിൽ വുമൺ കലക്ടീവ് പിണറായിയെ കണ്ട ശേഷം മുഖ്യന്റെ നിലപാട് കേസ് അന്വേഷണം ശരിയായി നീങ്ങണം എന്നതാണ്. എന്നാൽ സി.പി.എം സംസ്ഥാന നേതൃത്വം ദിലീപിനെ ഇപ്പോഴും കൈവിടാൻ തയാറല്ല. സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർ ദിലീപിന് അനുകൂല നിലപാട് ആണ് കൈക്കൊള്ളുന്നത്. സിനിമാ ബന്ധമുള്ള പാര്ട്ടി്നേതാക്കളുടെ മക്കളെ ഉപയോഗിച്ച് ദിലീപ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം എല്ലാം നന്നായി അറിയാവുന്നത് കൊണ്ട് സര്‍ക്കാരിനെയും അടുപ്പമുള്ള വ്യക്തികളെയും പരമാവധി കുഴപ്പത്തിൽ ആക്കാനുള്ള നിലപാടിൽ ആണ് സെന്‍കുമാർ. ഇതാണ് ഡി.ജി.പി പദവി ഒഴിയുന്ന ഇന്ന് നടിയുടെ കേസിൽ നിര്‍ണായകം ആകുന്നതും.