നടി ആക്രമിക്കപ്പെട്ട സംഭവം: അമ്മയില്‍ ആരെങ്കിലും വിഷയം ഉന്നയിച്ചാല്‍ ചർച്ച ചെയ്യും

0
76

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവും അതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്തതും ഇന്ന് നടക്കുന്ന അമ്മ ജനറല്‍ ബോഡിയോഗത്തില്‍ ഔദ്യോഗികമായി ചര്‍ച്ച ചെയ്യില്ലെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. എന്നാല്‍ ഏതെങ്കിലും അംഗം വിഷയം ഉന്നയിച്ചാല്‍ അത് ചര്‍ച്ച ചെയ്യുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഗണേശിന്റെ പ്രതികരണം.