നടി ആക്രമിക്കപ്പെട്ട സംഭവം: യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്ന് റിമ

0
81

കൊച്ചി: വിവാദങ്ങൾക്കിടെ നടക്കുന്ന അമ്മയുടെ നിർണ്ണായക വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ പുരമോഗമിക്കുന്നു. രാവിലെ 10.30ഓടെ ആരംഭിച്ച യോഗത്തിൽ നടിക്കെതിരെയുണ്ടയാ ആക്രമണം എങ്ങനെ ചർച്ച ചെയ്യുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്

അതിനിടെ, ഉച്ചയ്ക്ക് 1.45ഓടെ യോഗത്തിൽ നിന്നും പുറത്തേക്കുവന്ന നടി റിമ കല്ലിങ്കൽ നടിക്കെതിരായ ആക്രമണം യോഗത്തിൽ ഉന്നയിച്ചുവെന്ന് വ്യക്തമാക്കി. അതേസമയം, വിഷയം യോഗത്തിൽ ചർച്ച ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു. സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് അമ്മ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ റിമ തയ്യാറായില്ല. ഉച്ചയ്ക്ക് ശേഷം അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി മാധ്യമപ്രവർത്തകരെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവവും അതിനെ തുടർന്ന് ഇതുവരെയുണ്ടായ വിവാദങ്ങളും യോഗത്തിൽ ചർച്ച ചെയ്തില്ലെന്നാണ് പ്രാഥമിക വിവരം. ഈ സംഭവവുമായി ബന്ധപ്പെട്ട് അമ്മ എന്തുനിലപാട് സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ, യോഗത്തിൽ സംസാരിച്ച ദിലീപ് നിലവിലെ പ്രശ്നങ്ങളിൽ എല്ലാവരുടെയും പിന്തുണ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.