പശുവാണോ സ്ത്രീ ആണോ വലുത് ? ചോദ്യവുമായി കൊല്‍ക്കത്തക്കാരി

0
223

പശുവിന്റെ തലയുള്ള മുഖംമൂടി വെച്ചാൽ സ്ത്രീകൾ രാജ്യത്ത് അതീവ സുരക്ഷിതരാകുമെന്ന ക്യാംപെയിനാണ് സുജാത്രോ തുടക്കം കുറിച്ചത്. ഇത് രാജ്യത്ത് വലിയ തോതിൽ ശ്രദ്ധയാകർഷിച്ചതിനു പിന്നാലെ അന്താരാഷ്ട്രാ തലത്തിലും ശ്രദ്ധേയമാകുകയായിരുന്നു
കൊൽക്കത്ത സ്വദേശിനി 23കാരി സുജാത്രോ ഘോഷിന്റെ ക്യാംപെയിനാണ് രാജ്യത്തിന്റെ അതിർത്തിയും കടന്ന് ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചത്. ഒരു വശത്ത് പശുക്കൾക്ക് വേണ്ടി ഗോരക്ഷയുടെ പേരിൽ മനുഷ്യനെ അരുകൊല ചെയ്യുകയും മറുവശത്ത് സ്ത്രീകൾ കൊടും പീഡനങ്ങൾക്കിരയായി കൊല്ലപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുജാത്രോ വ്യത്യസ്ത ക്യാംപെയിനുമായി രംഗത്തെത്തിയത്.

ഗോരക്ഷ പരമപ്രധാനമായി രാജ്യത്തെ ഭരണാധികാരികൾ കാണുന്നതും സ്ത്രീപീഡനങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാകാത്തതുമാണ് ഇത്തരം ക്യാംപെയിനുമായി രംഗത്തിറങ്ങാൻ സുജാത്രോയെ പ്രേരിപ്പിച്ചത്. രാജ്യത്ത് ബലാത്സംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകൾക്ക് പുതുവഴി എന്ന തരത്തിലുള്ള പ്രചരണം കന്നുകാലികളെ പരമപ്രധാനമായി കാണുന്ന ഭരണാധികാരികളുടെ മുഖത്തേക്കുള്ള ഉശിരൻ അടികൂടിയായിരുന്നു.

പശുവിന്റെ തലയുള്ള മുഖംമൂടി വെച്ചാൽ സ്ത്രീകൾ രാജ്യത്ത് അതീവ സുരക്ഷിതരാകുമെന്ന ക്യാംപെയിനാണ് സുജാത്രോ തുടക്കം കുറിച്ചത്. ഇത് രാജ്യത്ത് വലിയ തോതിൽ ശ്രദ്ധയാകർഷിച്ചതിനു പിന്നാലെ അന്താരാഷ്ട്രാ തലത്തിലും ശ്രദ്ധേയമാകുകയായിരുന്നു. ലോകപ്രശസ്ത മാധ്യമമായി ബിബിസി പോലും വലിയ പ്രാധാന്യമാണ് സുജാത്രോയും ക്യാംപെയിനിന് നൽകിയിരിക്കുന്നത്.

പശുവിന്റെ മുഖമുള്ള മുഖം മൂടിയുമായി ഇന്ത്യാ ഗേറ്റിനു മുന്നിൽ നിൽക്കുന്ന സ്ത്രീ, ക്ലാസ്സ് റൂമിൽ ഇരിക്കുന്ന വിദ്യാർത്ഥിനി, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ തുടങ്ങി നിരവധി ചിത്രങ്ങളാണ് സുജാത്രോയുടെ പ്രചരണത്തിലൂടെ ലോകശ്രദ്ധയാകർഷിച്ചത്.
ഇന്ത്യയിൽ സ്ത്രീകളേക്കാൾ പ്രാധാന്യം പശുക്കൾക്കാണെന്നതാണ് യാഥാർത്ഥ്യം. പശുവിന്റെ പേരിൽ അരുംകൊല നടത്തുന്നവരും അവരെ സംരക്ഷിക്കുന്നവരും ബലാത്സംഗത്തിനിരയാകുന്ന സ്ത്രിയ്ക്ക് നീതി ലഭിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് സുജാത്ര ബി.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.