പോർച്ചുഗലിനെ തകർത്ത് ചിലി ഫൈനലിൽ

0
126

സോച്ചി: ആവേശകരമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ച കോൺഫെഡറേഷൻ കപ്പിന്റെ ആദ്യ സെമിയിൽ ചിലിക്ക് ജയം. അധിക സമയത്തും നിശ്ചിത സമയത്തും തുണക്കാതെ പോയ ഭാഗ്യം  പെനൽറ്റി ഷൂട്ടൗട്ടിട്ടിലൂടെ ചിലിക്കൊപ്പം നിന്നു.

ഗോൾകീപ്പർ ക്ലൗഡിയോ ബ്രാവോ നടത്തിയ മികച്ച സേവിങ്ങിലൂടെയാണ് ചിലി ഫൈനലിലേയ്ക്ക് കടന്നത്. പോർച്ചുഗലിന്റെ ആദ്യ മൂന്നു കിക്കുകളും തടഞ്ഞിട്ട ബ്രാവോ ചിലെയെ കോൺഫെഡറേഷൻ കപ്പിന്റെ അവസാന മത്സരത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.

ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളും ന്യായമായ ഒരു പെനൽറ്റിയും നഷ്ടമായ ചിലിയെ ഷൂട്ടൗട്ടിൽ റിക്കാർഡോ ക്വറെസ്‌മോ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകൾ തടിഞ്ഞിട്ട് ക്ലോഡിയോ ബ്രാവോ ഒറ്റയ്ക്ക് തോളിലേറ്റി.

ചിലിക്കായി അർടുറോ വിദാൽ, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവർ സ്‌കോർ ചെയ്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചിലി ഇന്നത്തെ ജർമനി-മെക്‌സിക്കോ മൽസര വിജയികളെ നേരിടും.