ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ

0
133

ബേസില്‍ തമ്പി , സഞ്ജു, കരുൺ നായർ, ശ്രേയസ് അയ്യർ എന്നിവരും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ

ഐ.പി.എല്ലിൽ ഗുജറാത്ത് ലയണ്‌സിനായി അരങ്ങേറ്റത്തിൽ പതിനൊന്നു വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസർ ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി നടക്കുന്ന ഇന്ത്യൻ എ ടീമിന്റെ പര്യടനത്തിലേക്ക് ആണ് ബേസിൽ തിരഞ്ഞെടുക്കപെട്ടത്. സഞ്ജു സാംസണിനൊപ്പം കരുൺ നായർ, ശ്രേയസ് അയ്യർ എന്നീ മലയാളി വേരുള്ള താരങ്ങളും ടീമിൽ ഇടം നേടിയതോടെ ഇന്ത്യൻ എ ടീമിൽ ഇതാദ്യമായി മലയാളി പ്രാതിനിധ്യം നാലായി.
ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ അണിനിരക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ആണ് ബേസിൽ കളിക്കുക. ഏകദിന ടീമിൽ സഞ്ജുവും കരുൺ നായരും ശ്രേയസ് അയ്യരും ഉണ്ട്. ബേസിലിനുഒപ്പം ഓൾ റൌണ്ടർ ക്രുനാൽ പാണ്ട്യയും ആദ്യമായി ഇന്ത്യൻ ടീമിൽ എത്തിയിട്ടുണ്ട്. മനീഷ് പാണ്ടെയാണ് ഏകദിന ടീം നായകൻ. ചതുർ ദിന മത്സരത്തിൽ കരുൺ നായർ ആണ് നായകൻ. ശ്രേയസും ടീമിൽ ഉണ്ട്. സഞ്ജുവും ബേസിൽ തമ്പിയും ഈ ടീമിൽ ഇല്ല.