മൂന്നാര്‍ വിഷയം: മുഖ്യമന്ത്രി ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ എന്ന് താന്‍ തീരുമാനിക്കും

0
98

തിരുവനന്തപുരം:മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ എന്ന് താന്‍ തീരുമാനിക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞത് സെക്രട്ടറിയുടെ നിലപാടാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച യോഗത്തെ കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സി.പി.ഐയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

സി.പി.എം മാത്രമല്ല സര്‍ക്കാരെന്നും ഭരണഘടനയനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂ മന്ത്രി പങ്കെടുക്കണമെന്നും കാനം ചോദിച്ചു. ഏത് യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാനാകൂവെന്നും കാനം പറഞ്ഞിരുന്നു.