മെട്രോയാത്ര: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

0
109

കൊച്ചി മെട്രോയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ജനകീയ യാത്രക്കെതിരെ പോലീസ് കേസ്. യാത്രാക്കാർക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങൾ കേടുപാടുവരുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. മെട്രോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കോൺഗ്രസ് നേതാക്കളുടെ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്‌റ്റേഷൻ കൺട്രോളർമാർ കെഎംആർഎല്ലിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി. എനാൽ നേതാക്കന്മാരുടെ ആരുടെയും പേരുകൾ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണം വരുമ്പോൾ കേസിൽ ഉൾപ്പെട്ടേക്കാം.

ഗുരുതരമായ പിഴവുകളാണ് കോൺഗ്രസിന്റെ ജനകീയ യാത്രയിൽ സംഭവിച്ചിരിക്കുന്നത്. പ്രവർത്തകർ അനിയന്ത്രിതമായി സ്‌റ്റേഷനിലേയ്ക്ക് ഇരച്ചു കയറി. ആലുവയിൽ നിന്നും ടിക്കറ്റ് എടുത്ത ചിലർ ഉമ്മൻചാണ്ടി ട്രെയിനിലില്ല എന്നറിഞ്ഞ് ഇടയ്ക്ക് ഇറങ്ങി തുടങ്ങി നിരവധി മെട്രോയാത്രാ ചട്ടലംഘനങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിയിരിക്കുന്നത്.