മൈക്കല്‍ ബോണ്ട് അന്തരിച്ചു

0
73

ലണ്ടന്‍: കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളിലൊന്നായ പാഡിങ്ടണ്‍ കരടിയുടെ സ്രഷ്ടാവ് മൈക്കല്‍ ബോണ്ട് (91) അന്തരിച്ചു. 1958-ലാണ് കരടി കഥാപാത്രമായി വരുന്ന ആദ്യ പുസ്തകം ‘എ ബെയര്‍ കോള്‍ഡ് പാഡിങ്ടണ്‍’ പ്രസിദ്ധീകരിച്ചത്.

പെറുവില്‍നിന്ന് ലണ്ടനില്‍ പാര്‍ക്കാനെത്തിയ ഈ കരടി പിന്നീട് ഒട്ടേറെ പുസ്തകങ്ങളിലും ആനിമേഷന്‍ ടി.വി. സീരിയലുകളും സിനിമയിലും കഥാപാത്രമായി.

1926-ല്‍ ന്യൂബറിയില്‍ ജനിച്ച ബോണ്ട് ബി.ബി.സി.യില്‍ ജോലിചെയ്താണ് ഔദ്യോഗികജീവിതം തുടങ്ങിയത്. രണ്ടാംലോകയുദ്ധത്തില്‍ സൈനികസേവനവും ചെയ്തിട്ടുണ്ട്. പാഡിങ്ടണ്‍ കരടി കഥാപാത്രമായ മൂന്നരക്കോടി പുസ്തകങ്ങള്‍ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്.