നടി അക്രമിക്കപ്പെട്ട സംഭവം; ‘അമ്മ’യിൽ ചർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യ

0
99

കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിനിമാ താരം രമ്യ നംപീശൻ . കൊച്ചിയില്‍ നടക്കുന്ന താരസംഘടനയായ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്.
വിമന്‍ കളക്ടീവ് എന്ന സംഘടന ജന്‍ഡര്‍ പെര്‍സ്പെക്ടീവില്‍ രൂപീകരിച്ചതാണ്. വളരെ പോസിറ്റീവായാണ് അമ്മ അടക്കം ഇതിനെ കാണുന്നത്. അമ്മ സംഘടനയിലെ ഒരു അംഗം എന്ന നിലയിലാണ് താന്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനെത്തിയത്. നടിയെ ആക്രമിച്ച വിഷയത്തില്‍ പോസിറ്റീവായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളുമെന്നും രമ്യ നമ്പീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇന്നലെ നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ രമ്യ നമ്പീശന്‍ പങ്കെടുത്തിരുന്നില്ല.