രാജേഷ് വധക്കേസ്: വിധി ഇന്ന് പറയും

0
129

ഹാപ്പി രാജേഷ് വധക്കേസില്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതി വിധി പറയും. കേസില്‍ ഡി വൈ എസ് പി

സന്തോഷ് നായര്‍ ഉള്‍പ്പെടെ 7 പ്രതികള്‍ ആണ് ഉള്ളത്. പത്രപ്രവര്‍ത്തകനായ ഉണ്ണിത്താന്‍,എസ്.ഐ ബാബു കുമാര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്.

ഉണ്ണിത്താന്‍ വധശ്രമക്കേസിന്റെ അന്വേഷണ ഘട്ടത്തില്‍ തങ്ങള്‍ക്ക് എതിരെ മൊഴി നല്‍കുമെന്ന ഭയംമൂലം പ്രതികളായ ഡി വൈ എസ് പിയും സംഘവും ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. വെട്ടുകുട്ടന്‍ , പെന്റി എഡ്വിവിന്‍ ആസ്റ്റിന്‍,കൃഷ്ണകുമാര്‍ , സൂര്യദാസ് ,കണ്ടെയ്നര്‍ സന്തോഷ് ,മുന്‍ ഡി വൈ എസ് പി സന്തോഷ് നായര്‍ എന്നീവരാണ് പ്രതികള്‍ .