റിമ കല്ലിങ്കല്ലിന്റെ പ്രസ്താവനയെ തള്ളി ഇന്നസെന്റ്

0
86

കൊച്ചി: നടിക്കെതിരായ അക്രമണവും പുതിയ വെളിപ്പെടുത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമ്മ ജനറല്‍ ബോഡിയില്‍ ഉന്നയിച്ചെന്ന നടി റിമ കല്ലിങ്കല്ലിന്റെ പ്രസ്താവനയെ തള്ളി പ്രസിഡന്റ് ഇന്നസെന്റ്.

ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയിട്ടും ആരും വിഷയം ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച സംഭവം ഉന്നയിച്ചെന്നും വിഷയം ചര്‍ച്ച ചെയ്തില്ലെന്നുമായിരുന്നു റിമ കല്ലിങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞത്.