വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് വിജയകരമായി വിക്ഷേപിച്ചു

0
154

ബംഗളൂരു: ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽനിന്ന് പുലർച്ചെയാണ് വിക്ഷേപണം നടന്നത്. ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. 3477 കിലോ ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്. ഇതോടെ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഐഎസ്ആർഒയുടെ ഉപഗ്രങ്ങൾ 17 ആയി.
ഈ മാസം ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്. 15 വർഷം ആയുസ് കണക്കാക്കുന്ന ഉപഗ്രഹം പ്രധാനമായും ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണ്. കാലാവസ്ഥ വിവരങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കും.