വിനയന് ഏര്‍പെടുത്തിയിരുന്ന വിലക്ക് അമ്മ നീക്കി

0
93
Director Vinayan at Nankam Pirai Movie Shooting Spot Stills

കൊച്ചി: സംവിധായകന്‍ വിനയന് ഏര്‍പെടുത്തിയിരുന്ന വിലക്ക് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നീക്കി. ഇതോടെ താരങ്ങള്‍ക്ക് ഇനി വിനയന്‍ ചിത്രങ്ങളുമായി സഹകരിക്കാം. തന്റെ സിനിമയ്ക്കായി താരങ്ങളെ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് താര സംഘടന വിലക്ക് നീക്കുന്നതായി അറിയിച്ചത്.

കലാഭവന്‍ മണിയേക്കുറിച്ചുളള താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍മാരായ സിദ്ദിഖിനേയും ഗണേഷ് കുമാറിനെയും വിനയന്‍ ക്ഷണിച്ചിട്ടുണ്ട്