ഷാരുഖിന്റെയും സിദ്ദിഖിയുടെയും പേരിൽ തട്ടിയത് 500 കോടി

0
56

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് തെറ്റിദ്ധരിപ്പിച്ച്‌ അഞ്ഞൂറ് കോടിയുടെ സാമ്ബത്തിക തട്ടിപ്പ്. തട്ടിപ്പു നടത്തിയ സ്വകാര്യ കമ്ബനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
ഗസ്സിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്വര്‍ക്ക് ട്രേഡ് ലിങ്ക്സ് ഷാഡോ എന്ന സ്വകാര്യ കമ്ബനിക്കെതിരെയാണ് കേസെടുത്തത്. കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന് ഷാരുഖ് ഖാനെയും നവാസുദ്ദീന്‍ സിദ്ദിഖിയെയും ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കമ്ബനിയുടെ പ്രചാരകന്മാരായ അനുരാഗ് ജെയിന്‍, സന്ദേശ് വര്‍മ്മ എന്നിവര്‍ വഞ്ചിച്ചുവെന്നാണ് കേസ്.
താരങ്ങളില്‍ അകൃഷ്ടരായി ജനങ്ങള്‍ കമ്ബനിയില്‍ വന്‍നിക്ഷേപം നടത്തുകയായിരുന്നു. എന്നാല്‍ താരങ്ങളുടെ പേര് കുറ്റപത്രത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് ചേര്‍ത്തിട്ടില്ല. കമ്ബനിയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അനുരാഗ് ജെയിന്‍, സന്ദേശ് വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് രണ്ട് ലക്ഷം ജനങ്ങളില്‍ നിന്നായി 500 കോടി രൂപയോളം സ്വീകരിച്ചു.
വഞ്ചനാകുറ്റം,സാമ്ബത്തിക തട്ടിപ്പ് കേസ്, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.