സര്‍ക്കാര്‍ വിവാദങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി

0
101

സര്‍ക്കാര്‍ വിവാദങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി. വിവാദം ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും, അവര്‍ സകലതിനെയും നിയന്ത്രിച്ചുകളയും എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക മാനസികനിലയാണ് അവരുടേത്. സര്‍ക്കാരിനെ വഴിതെറ്റിക്കാമെന്ന് ആരും കരുതേണ്ട. അത്തരം വ്യാമോഹങ്ങള്‍ മനസില്‍വച്ചാല്‍ മതി. സര്‍ക്കാരിന്റെ കൂട്ടത്തരവാദിത്വം ശക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ചോരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.